Current Affairs August 30
1. ഓഗസ്റ്റ് 30 ഏത് ദിനമായി ആചരിക്കുന്നു?
ലോക ചെറുകിട വ്യവസായ ദിനം
ബന്ധപ്പെട്ട വസ്തുതകൾ:
- 2017 മുതലാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്
- ചെറുകിട വ്യവസായങ്ങളുടെ പ്രാധാന്യം അംഗീകരിക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്
- 2023 ലെ തീം: "Small Businesses: The Key to an Inclusive and Sustainable Recovery"
2. അന്തരിച്ച പ്രശസ്ത അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ വ്യക്തി ആരാണ്?
ഗഫൂർ മജീദ് നൂറാനി (A.G. Noorani)
ബന്ധപ്പെട്ട വസ്തുതകൾ:
- പ്രധാന കൃതികൾ: കശ്മീർ ക്വസ്റ്റ്യൻ, കോൺസ്റ്റിറ്റ്യൂഷണൽ ക്വസ്റ്റ്യൻസ് ഇൻ ഇന്ത്യ, ദ് ട്രയൽ ഓഫ് ഭഗത് സിങ്
- നിയമഭരണഘടന വിദഗ്ധനും രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായിരുന്നു
3. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ബയോടെക്നോളജി വകുപ്പിന്റെ നയം ഏത്?
ബയോ ഇ 3 (സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, തൊഴിൽ)
ബന്ധപ്പെട്ട വസ്തുതകൾ:
- ജൈവ സങ്കേതികവിദ്യാ നയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി
- സംശുദ്ധവും ഹരിതാഭവും സ്വയംപര്യാപ്തവുമായ ഭാരതത്തിനായി ജൈവ ഉത്പാദനം പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിടുന്നു
4. ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ഏതാണ്?
INS അരിഘാത്
5. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമാകാൻ ഒരുങ്ങുന്നത് ഏത്?
വാധ്വൻ തുറമുഖം
ബന്ധപ്പെട്ട വസ്തുതകൾ:
- മഹാരാഷ്ട്രയിലാണ് ഈ തുറമുഖം
- ഇന്ത്യയുടെ 13-ആമത്തെ പ്രധാന തുറമുഖമാണിത്
6. ഉമ്മൻ ചാണ്ടി കായിക പുരസ്കാരം മികച്ച കായികതാരത്തിനുള്ളത് ആർക്ക് ലഭിച്ചു?
പി.ആർ. ശ്രീജേഷ്
ബന്ധപ്പെട്ട വസ്തുതകൾ:
- ദേശീയ കായികവേദിയുടെ പുരസ്കാരമാണിത്
- ഫോട്ടോഗ്രഫി പുരസ്കാരം മാതൃഭൂമി സീനിയർ ചീഫ് ഫോട്ടോഗ്രാഫർ കെ.കെ. സന്തോഷിന് ലഭിച്ചു
7. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം ആർക്കാണ് നൽകുന്നത്?
മോഹൻലാൽ
ബന്ധപ്പെട്ട വസ്തുതകൾ:
- പുരസ്കാരം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ
- ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം
- നിശാഗന്ധിയിൽ നടക്കുന്ന "ശ്രീമോഹനം" എന്ന പരിപാടിയിലാണ് പുരസ്കാര സമർപ്പണം
8. ഹറൂൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ആരാണ്?
ഗൗതം അദാനി
ബന്ധപ്പെട്ട വസ്തുതകൾ:
- രണ്ടാം സ്ഥാനം മുകേഷ് അംബാനി
- മലയാളികളിൽ ഒന്നാം സ്ഥാനം എം.എ. യൂസഫലി (40-ാം സ്ഥാനം)
- ഏറ്റവും പ്രായം കുറഞ്ഞ അതിസമ്പന്നൻ: 21 വയസ്സുള്ള കൈവല്യ വോറ (ക്വിക്ക് കൊമേഴ്സ് സ്ഥാപനമായ സെപ്റ്റോയുടെ സ്ഥാപകൻ)
9. തൊഴിലിടങ്ങളിലെ പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനായി സ്ത്രീകൾക്കായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച പ്ലാറ്റ്ഫോമിന്റെ പേരെന്ത്?
ഷീബോക്സ്
10. ഏഴിമല നാവിക അക്കാദമിയുടെ പുതിയ കമാൻഡർ ആരാണ്?
CR പ്രവീൺ നായർ