ബിരുദം ഉണ്ടോ ? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നല്ല ശമ്പളത്തിൽ ജോലി നേടാം - SBI Trade Finance Officer Recruitment 2024 - SBI Career
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ ട്രേഡ് ഫിനാൻസ് ഓഫീസർ (MMGS-II) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.ട്രേഡ് ഫിനാൻസ് ഓഫീസർ (MMGS-II) തസ്തികയിലേക്ക് 150 ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്ക് ജൂൺ 7 മുതൽ 27 വരെയുള്ള കാലയളവിൽ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.

SBI Trade Finance Officer Latest Notification Details
- സംഘടന: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
- തസ്തികയുടെ വിഭാഗം: സര്‍ക്കാര്‍ ജോലി
- തസ്തികയുടെ പേര്: ട്രേഡ് ഫിനാൻസ് ഓഫീസർ (MMGS-II)
- ഒഴിവുകളുടെ എണ്ണം: 150
- ജോലി സ്ഥലം: രാജ്യത്തുടനീളം
- ശമ്പള വിഭാഗം: മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ II പ്രകാരമുള്ള ശമ്പളം
- അപേക്ഷാ രീതി: ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്
- അപേക്ഷയ്ക്കുള്ള അവസാന തീയതി: 2024 ജൂൺ 27
SBI TFO (MMGS-II) Vacancy 2024
ട്രേഡ് ഫിനാൻസ് ഓഫീസർ (MMGS-II) തസ്തികയിൽ 150 ഒഴിവുകളാണുള്ളത്. ജനറൽ വിഭാഗത്തിന് 16, പട്ടികജാതിക്ക് 25, പട്ടികവർഗ്ഗക്കാർക്ക് 11, പിന്നാക്ക വിഭാഗങ്ങൾക്ക് 38, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 15 ഒഴിവുകളുണ്ട്. ഭിന്നശേഷിക്കാർക്കായി 4 ഒഴിവുകളും വകയിരുത്തിയിട്ടുണ്ട്.
SBI TFO (MMGS-II) Eligibility Criteria 2024
വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദവും ഫോറെക്‌സിൽ IIBF-ൻ്റെ സർട്ടിഫിക്കറ്റും നേടിയിരിക്കണം.സിഡിസിഎസ്, ട്രേഡ് ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ബാങ്കിംഗ് തുടങ്ങിയ മേഖലകളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഗുണകരമായിരിക്കും.
പ്രവര്‍ത്തി പരിചയം: ഷെഡ്യൂള്‍ഡ് കമ്മേര്‍ഷ്യല്‍ ബാങ്കുകളില്‍ മേല്‍നോട്ട ചുമതലകളോടെ ട്രേഡ് ഫിനാന്‍സ് പ്രോസസിംഗില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം അഭ്യര്‍ഥികള്‍ക്ക് ആവശ്യമുണ്ട്.
പ്രായപരിധി: 2024 ഡിസംബര്‍ 31നു മുമ്പായി പ്രായം 23 വയസ്സിനും 32 വയസ്സിനും ഇടയില്‍ ഉണ്ടായിരിക്കണം. ഓബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ടാവും.
How to apply for SBI TFO (MMGS-II) Recruitment 2024?
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- "കരിയറുകൾ" വിഭാഗത്തിൽ കടന്ന്, "ലേറ്റസ്റ്റ് അനൗൺസ്മെന്റുകൾ" ടാബ് കണ്ടെത്തുക.
- "റിക്രൂട്ട്മെന്റ് ഓഫ് സ്പെഷ്യലിസ്റ്റ് കാഡർ ഓഫീസർസ് ഓൺ റെഗുലർ ബേസിസ് അഡ്വർടൈസ്മെന്റ് നമ്പർ: CRPD/SCO/2024-25/05" എന്ന താൾ തുറക്കുക.
- "ആപ്ലൈ ഓൺലൈൻ" ലിങ്ക് ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ ഫോമിൽ വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ട് സൃഷ്ടിക്കുക.
- ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാഫോമിൽ ആവശ്യമുള്ള വിവരങ്ങൾ പൂരിപ്പിക്കുക.
- നിർദ്ദിഷ്ട രീതിയിൽ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.