വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം | സർക്കാർ പഠിപ്പിക്കും നാലിലൊന്ന് ചെലവിൽ

Whatsapp Group
Join Now
Telegram Channel
Join Now

വിഴിഞ്ഞത്തെ തുറമുഖത്തുള്ള ലോജിസ്റ്റിക് തൊഴിലവസരങ്ങൾ മുന്നിൽക്കണ്ട്, യുവാക്കളുടെ നൈപുണ്യ വികസനത്തിന് സർക്കാർ പരിശീലനം ആരംഭിക്കുന്നു.

vizhinjam international port careers

4 മേഖലകൾ

  • ലോജിസ്റ്റിക്സ്
  • ഹെൽത്ത് കെയർ
  • ബ്യൂട്ടി ആൻഡ് വെൽനസ്
  • അപ്പാരൽ

ലോജിസ്റ്റിക് സപ്ളൈ ചെയിൻ മാനേജ്മെന്റ് സമേതമായ കോഴ്സുകളും നൂതന സാങ്കേതിക വിദ്യയായ ഇന്റർനെറ്റ് ഒഫ് തിംഗ്സിലും (ഐ.ഒ.ടി) പരിശീലനം നൽകും.

കോഴ്സുകൾ

ലാഷർ, ഐ.ടി.വി ട്രക്ക് ഓപ്പറേറ്റർ, വെയർഹൗസ് മാനേജ്മെന്റ്, ക്രെയിൻ ഓപ്പറേറ്റർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ബ്യൂട്ടിഷ്യൻ, ഹെയർ സ്റ്റൈലിസ്റ്റ് തുടങ്ങിയവ.

25 പേരടങ്ങുന്ന ബാച്ചുകളിൽ 2 മാസത്തെ ഇംഗ്ലീഷ്, ഹിന്ദി പരിശീലനം ലഭിക്കും. തുറമുഖവുമായി ബന്ധപ്പെട്ട കോഴ്സുകൾക്ക് 20,000-30,000 രൂപ ഫീസും ജനറൽ കോഴ്സുകൾക്ക് 2,000-18,000 രൂപ ഫീസുമാണ്.

വിഴിഞ്ഞം, ഹാർബർ, മുല്ലൂർ, കോട്ടപ്പുറം, വെങ്ങാനൂർ എന്നിവിടങ്ങളിലെ യുവാക്കൾക്ക് പകുതി ഫീസ് മാത്രമേ നൽകേണ്ടി വരൂ. ബാക്കി തുക അദാനി സി.എസ്.ഐ.ആർ ഫണ്ടിൽ നിന്ന് വഹിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തുറമുഖത്തും അനുബന്ധ മേഖലയിലും വിദേശത്തും പ്ളേസ്‌മെന്റ് പിന്തുണ ലഭിക്കും.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية