പോസ്റ്റ് ഓഫീസിൽ പത്താം ക്ലാസ്സുകാർക്ക് അവസരം സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകൾ

Whatsapp Group
Join Now
Telegram Channel
Join Now

ഇന്ത്യൻ പോസ്റ്റ് ഓഫീസ് കർണാടക പുതിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് 27 ഒഴിവുകളിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.താൽപര്യമുള്ളവർക്ക് തപാൽ വഴി 08 ഏപ്രിൽ 2024 മുതൽ 15 മേയ് 2024 വരെ അപേക്ഷിക്കാം.

Post office Staff Car Driver Vacancies ; പോസ്റ്റ് ഓഫീസിൽ പത്താം ക്ലാസ്സുകാർക്ക് അവസരം സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകൾ

ഒഴിവുകൾ 27 ഒഴിവുകളിലേക്ക് ആണ് നിയമനം

വിദ്യാഭ്യാസ യോഗ്യതയായി പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ, ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസും മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവും ആവശ്യമാണ്. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

പ്രായപരിധി 18 മുതൽ 27 വയസ്സുവരെയാണ്. എന്നാൽ സംവരണം വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാകും.

ശമ്പളം : ₹19,900 മുതൽ ₹63,200 വരെയാണ്.

(UR) & OBC വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ബാധകമല്ല. SC, ST, EWS, Female വിഭാഗങ്ങൾക്കും അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

അപേക്ഷകൾ തപാൽ വഴിയായിരിക്കണം സമർപ്പിക്കേണ്ടത്. മാനേജർ, മെയിൽ മോട്ടോർ സർവീസ്, ബെംഗളൂരു-560001 എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയയ്ക്കേണ്ടത്. തപാൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി 15 മേയ് 2024 വരെയാണ്. അപേക്ഷ സമർപ്പിക്കുന്നതിന്റെ ആരംഭ തീയതി 08 ഏപ്രിൽ 2024 മുതലാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.indiapost.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ഔദോഗിക നോട്ടിഫിക്കേഷൻ
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية