പരീക്ഷയില്ലതേ ഇന്റർവ്യൂ വഴി കേരള സർക്കാർ ജോലി നേടാം | Kerala Government Jobs Without Exams Through Interviews | Kerala Government Job Today
Kerala Government Jobs Without Exams Through Interviews
We provide Kerala government jobs with no exams. Secure Kerala government jobs without exams by excelling in interviews. Easily secure employment through our interview-based selection process.

എംപ്ലോയബിലിറ്റി സെൻ്ററിൽ ഒഴിവുകൾ
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ താഴെപ്പറയുന്ന വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10:00 മണിക്കാണ് അഭിമുഖം. മാനേജ്മെൻറ് ട്രെയിനി- (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത പ്ലസ് ടു, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ/ പുരുഷന്മാർ) യോഗ്യത പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം, കസ്റ്റമർ സർവീസ് മാനേജർ/ അസിസ്റ്റൻറ് കസ്റ്റമർ സർവീസ് മാനേജർ (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പാക്കണം. ഫോൺ: 0471 2992609
പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഒഴിവുകൾ
വർക്കല ഗവൺമെൻ്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ താഴെപ്പറയുന്ന തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
- മസാജ് തെറാപിസ്റ്റ്: പുരുഷന്മാർ - 2, സ്ത്രീകൾ - 2
- മൾട്ടിപർപ്പസ് വർക്കർ: സ്ത്രീ - 1
- സെക്യൂരിറ്റി: 1
- കുക്ക് അസിസ്റ്റന്റ്: 1
- ഡേറ്റ എൻട്രി ഓപ്പറേറ്റർ: 1
യോഗ്യതകൾ:
മസാജ് തെറാപിസ്റ്റ്: എസ്.എസ്.എൽ.സി വിജയം , ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് പൂർത്തിയാക്കിയിരിക്കണം.
- മൾട്ടിപർപ്പസ് വർക്കർ: എസ്.എസ്.എൽ.സി വിജയം.
- സെക്യൂരിറ്റി: എസ്.എസ്.എൽ.സി വിജയം
- കുക്ക് അസിസ്റ്റന്റ്: എസ്.എസ്.എൽ.സി
- ഡേറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ്സ് 2 കൂടാതെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ കോഴ്‌സ് വിജയായിച്ചിരിക്കണം
പ്രായപരിധി: 25 നും 45 വയസിനും ഇടയിൽ
അഭിമുഖം:
- തീയതി: 21/02/2024
- സമയം: രാവിലെ 11 മണി
- സ്ഥലം: വർക്കല പ്രകൃതി ചികിത്സാ ആശുപത്രി
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിലെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
സെക്യൂരിറ്റി ഗാർഡ് നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് – പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായ ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
സ്ഥിര ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.