മേരി കോം മത്സര പരീക്ഷയിൽ | Mary Kom Malayalam
1983 മാർച്ച് 1ന് മണിപ്പൂരിലെ ചുർച്ചൻപൂർ ജില്ലയിലാണ് ജനനം. ബാല്യത്തിലേ അത്‌ലറ്റിക്സിൽ താത്പര്യമുണ്ടായിരുന്ന കോം 2000 ൽ ബോക്സിങ്ങിലേയ്ക്ക് തിരിയുന്നത് പ്രശസ്ത മണിപ്പൂരി ബോക്സറായ ഡിങ്കോസിങ്ങിന്റെ വിജയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്. 2005 ലാണ് ഓങ്കോലർ കോമിനെ വിവാഹം കഴിച്ചത്.സൂപ്പർ മോം അന്നറിയപെടുന്ന മേരി കോം മൂന്നു കുട്ടികളുടെ അമ്മയാണ്.മേരി കോം ബോക്സിങ്ങിൽ നിന്ന് വിരമിച്ചു തീരുമാനം പ്രായപരിധി മൂലം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതോടെയാണ്.

6 തവണ ലോക ചാംപ്യനും ഒളിംപിക് മെഡലിസ്റ്റുമായ മേരി. 40 വയസ്സിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷനു കീഴിലെ എലീറ്റ് ലവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാ നിച്ചതെന്ന് നാൽപത്തിയൊന്നുകാരിയായ മേരി കോം പറഞ്ഞു. “ ബോക്സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്കു പങ്കെടുക്കാൻ സാധിക്കില്ല. ബോക്സിങ്ങിൽ നിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം'- വിരമിക്കൽ പ്രഖ്യാപനത്തിൽ മേരി കോം പറഞ്ഞു.
6 തവണ ലോക ചാംപ്യനാകുന്ന ആദ്യ വനിതാ ബോക്സർ എന്ന റെക്കോർഡ് മേരി കോമിന്റെ പേരിലാണ്.
മറ്റു ഓർത്തിരിക്കേണ്ട വാസ്തുതകൾ
- 2012 ഒളിംപിക്സിൽ വെങ്കലം നേടിയ മേരി കോം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ്.
- 2003ലെ ആദ്യ ലോക ചാംപ്യൻപട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു.
- ലോക അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ആറ് തവണ നേടിയ ഏക വനിത.
- ആദ്യ ഏഴ് ലോക ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയ ഏക വനിതാ ബോക്സർ.
- എട്ട് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടിയതിൻ്റെ റെക്കോർഡ്, എല്ലാ പുരുഷ-വനിതാ ബോക്സർമാരെയും മറികടന്നു.
- 2012 സമ്മർ ഒളിമ്പിക്സിൽ ഫ്ലൈ വെയ്റ്റ് വിഭാഗത്തിൽ വെങ്കല മെഡൽ ഉറപ്പിച്ചു.
- 2014ലെ ഏഷ്യൻ ഗെയിംസിലും 2018ലെ കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ബോക്സർ.
- ആറ് തവണ ഏഷ്യൻ അമച്വർ ബോക്സിംഗ് ചാമ്പ്യനായി അംഗീകരിക്കപ്പെട്ടു.
- 2009ൽ ഖേൽ രത്ന പുരസ്കാരവും ലഭിച്ചു.
- 2006ൽ പത്മശ്രീ
- 2013ൽ പത്മഭൂഷൺ
- 2020-ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.
- 2016- 2022ൽ രാജ്യസഭാംഗമായിരുന്നു.
ഓർത്തിരിക്കേണ്ട അവാർഡുകൾ
- പത്മവിഭൂഷൺ - 2020
- പത്മഭൂഷൺ പുരസ്കാരം (കായികം) - 2013
- രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം - 2009
- പത്മശ്രീ (കായികം) - 2006
- അർജുന അവാർഡ് (ബോക്സിങ്) - 2003