കണ്ടന്റ് എഡിറ്റര്‍ ജോലി നേടാം | Content Editor Vacancy in Kerala Government | Kerala Government Job Today
Content Editor Job In Kerala

The Idukki District Information Office, as part of the Prism project by the Information Public Relations Department, is accepting applications for the position of Content Editor until September 5th. Eligibility criteria include a bachelor's degree from a recognized university in any field, proficiency in video editing, and content editing skills. While prior video editing experience is preferred, it is not mandatory. Applicants should not exceed 35 years of age as of August 1, 2023, and the term for this temporary government role extends until March 2024. The selection process involves a district-wise written test and interview, and interested candidates can submit their applications, along with necessary documents, to the District Information Office in Idukki or via email at dio.idk@gmail.com.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ കണ്ടന്റ് എഡിറ്റര്‍ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം.
യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി : പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാര്‍ച്ച് വരെയായിരിക്കും കാലാവധി.
തിരഞ്ഞെടുപ്പ് രീതി : ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
എങ്ങനെ അപേക്ഷ സമർപ്പിക്കാം : താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പിന്‍- 685603 എന്ന വിലാസത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ dio.idk@gmail.com എന്ന ഇ മെയിലിലോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.