പരീക്ഷയില്ലതേ കേരള സർക്കാർ ജോലി നേടാം | Kerala Government Temporary Jobs Without Exams Through Interviews | Kerala Government Job Today
Kerala Government Jobs: Interview-Based Selection for Exam-Free Opportunities
Unlock Kerala government job opportunities without the need for exams. Achieve Kerala government employment through successful interviews. Seamlessly secure positions via our interview-focused selection procedure.

എച്ച്.ആർ മാനേജർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ മാനേജർ (എച്ച്.ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. ശമ്പള സ്കെയിൽ: 68700-110400/-. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ ( പേഴ്‍സണൽ/ എച്ച്.ആർ), എം.എസ്.ഡബ്ല്യുവും നിയമ ബിരുദവും നിശ്ചിത യോഗ്യതയായുള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.
മലയാളം അസി. പ്രൊഫസർ
കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്) മലയാളം തസ്തികയിൽ നിയമനം നടത്തുന്നു. വാക്-ഇൻ-ഇന്റർവ്യു ആഗസ്റ്റ് 25 ന് രാവിലെ 10.30 ന് കണ്ണൂർ തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ നടക്കും. മലയാളത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് അധ്യാപന പരിചയവും ഉള്ളവർ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും, ബയോഡേറ്റയും സഹിതം എത്തണം.
പി. ആർ. ഡിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനൽ
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ absoluteprism@gmail.com ൽ സെപ്റ്റംബർ 5നകം ലഭിക്കണം. 35 വയസാണ് പ്രായപരിധി. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ളോമയും അല്ലെങ്കിൽ ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദവും ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷ നൽകാം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.
എഡ്യൂക്കേറ്റർ തസ്തികയിൽ ഒഴിവ്
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള എഡ്യുക്കേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26 വൈകിട്ട് അഞ്ച് മണി. വിശദവിവരങ്ങൾക്ക് : 8281098863, https://kscsa.org.
എൽ.ബി.എസ് സെന്റർ ഫ്രാഞ്ചൈസികൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിടുന്നത്. തൊഴിൽ നൈപുണി വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകൾക്കാണ് പ്രമുഖ്യം നൽകുന്നത്. ഐ ടി കോഴ്‌സുകൾക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, ഹെൽത്ത് കെയർ എന്നീ മേഖലകളിലെ കോഴ്‌സുകളും ഉണ്ടാകും.
താൽപര്യമുള്ള പരിശീലന കേന്ദ്രങ്ങൾക്കും, വ്യക്തികൾക്കും വിശദ വിവരം www.lbscentre.kerala.gov.in, 0471-2560333/6238553571 എന്നിവയിൽ ലഭിക്കും. lbsskillcentre@gmail.com മുഖേനയും വിശദാംശങ്ങൾ ലഭ്യമാകും. അപേക്ഷ സെപ്റ്റംബർ 5 നകം നൽകണം.