പരീക്ഷയില്ലാതെ പോസ്റ്റ് ഓഫീസിൽ ജോലി നേടാം 30041 ഒഴിവുകൾ | India Post GDS Recruitment 2023 | Post Office Career
India Post GDS Recruitment 2023 Malayalam
India Post GDS Recruitment 2023 presents a golden opportunity. If you're a 10th pass, delve into the chance to apply for 30,041 vacancies before the application deadline on August 28th. Don't miss this exciting opportunity. The details of India Post GDS are provided below in Malayalam.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രാമീൺ ടക് സേവക്സ്(GDS),ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ(BPM)എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. നിലവിൽ ഈ തസ്തികയിൽ 30041 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18 മുതൽ 40 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.
BPM തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 12,000 രൂപ മുതൽ 29,380 രൂപ വരെ സാലറി ലഭിക്കും. ABPM/ദാക്സേവക്:ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 10,000 രൂപ മുതൽ 24470 രൂപ വരെ സാലറി ലഭിക്കും.
പത്താം ക്ലാസ്സ് പാസ്സായവർക്കും, പ്ലസ്ടു (സയൻസ്, ഇംഗ്ലീഷ്)പാസ്സായവർക്കും ഈ തസ്തികകളി ലേക്ക് അപേക്ഷ സമർപ്പിക്കാം.കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്ലിങ് പരിജ്ഞാനവും ഉണ്ടായിരിക്കണം. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 100 രൂപ അപേക്ഷ ഫീസ് അടക്കേണ്ടതാണ്.SC/ST/PWD വിഭാഗക്കാരും സ്ത്രീകളും അപേക്ഷ ഫീസ് അടക്കേണ്ടതില്ല.
ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ https://indiapostgdsonline.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി നോട്ടിഫിക്കേഷൻ ചെക്ക് ചെയ്ത് യോഗ്യരാണെങ്കിൽ 'Apply'ക്ലിക്ക് ചെയ്യുക. പിന്നീട് തുറന്നുവരുന്ന പേജിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ കൊടുക്കുകയും നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള അപേക്ഷ ഫീസ് നടക്കുകയും ചെയ്യുക. ശേഷം 'Submit'നൽകി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23 ആണ്.