പരീക്ഷയില്ലാതെ കേരള ഗവൺമെൻറ് ജോലി നേടാം | Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

Whatsapp Group
Join Now
Telegram Channel
Join Now

Kerala Government Temporary Jobs Without Exams

Exciting Temporary Government Jobs in Kerala: No Exams Required.Explore a variety of rewarding job opportunities across different fields without the hassle of exams. Begin your journey to a fulfilling temporary job in the Kerala government today.

Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today

ചീഫ് പ്ലാനർ (ഹൗസിംഗ്) ഡെപ്യൂട്ടേഷൻ നിയമനം

ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനറെ (ഹൗസിംഗ്) നിയമിക്കുന്നു. സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

സിവിൽ എൻജിനിയറിങ്/ആർക്കിടെക്ച്ചറിൽ ബിരുദം, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്) ആണ് യോഗ്യത. രണ്ട് വർഷമെങ്കിലും പി.ഡബ്ല്യു.ഡി. സൂപ്രണ്ടിംഗ് എൻജിനിയറായി ജോലി പരിചയം, ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത്, സർക്കാർ എൻജിനിയറിംഗ് കോളജിൽ പ്രൊഫസർ ജോലി പരിചയം, സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എൻജിനിയറിംഗ് തസ്തികകളിലെ ജോലി പരിചയം ഇവയിലൊന്ന് ഉണ്ടാവണം. ബയോഡേറ്റയും എൻ.ഒ.സി.യും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 31നകം അപേക്ഷ നൽകണം. housingdeptsect@gmail.com ലേക്കും മെയിൽ ചെയ്യാം.

ക്ലാർക്ക് നിയമനം

എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം.

സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ: 0484-2537411) എന്ന വിലാസത്തിൽ ലഭിക്കണം.

സൈക്കോളജി അപ്രന്റിസ് നിയമനം

താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് താനൂർ, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, അൻസാർ അറബിക് കോളജ് വളവന്നൂർ, ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വുമൺസ് കോളജ് കാട്ടിലങ്ങാടി എന്നീ കോളജുകളിലേക്ക് സൈക്കോളജി അപ്രന്റീസിന്റെ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഉദ്യോഗാർഥികൾ ജൂലൈ 15 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ 2024 മാർച്ച് 31 വരെ അപ്രന്റീസ്ഷിപ്പിൽ കരാർ വ്യവസ്ഥയിൽ നിയമിക്കും. നിയമനം ലഭിക്കുന്നവർക്ക് ഒരേ സമയം മേൽ പറഞ്ഞ കോളജുകളിലെ ജീവനി കൗൺസിലർ സ്ഥാനം ഉണ്ടായിരിക്കും.

ആംഗ്യഭാഷ പരിഭാഷാ അധ്യാപകരുടെ ഒഴിവ്

തിരുവന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ അധ്യാപകരുടെ (ഹിയറിംഗ് ഇമ്പയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു/എം എ സോഷ്യോളജി/എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റെർപ്രെറ്റേഷൻ (ആർ സി ഐ അംഗീകാരം) യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 21 രാവിലെ 10ന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഹോമിയോ മെഡിക്കൽ ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രികളിൽ ഒഴിവുള്ള ഓരോ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷിക്കേണ്ടത്.

അപേക്ഷകർ പി.എസ്.സി മുഖേന നിയമനം നേടിയവരും 55,200-1,15,300 (മെഡിക്കൽ ഓഫീസർ) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകൾ ജൂലൈ 20നകം പ്രിൻസിപ്പാൾ & കൺട്രോളിങ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ഐരാണിമുട്ടം, തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ pcodhme@gmail.com.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية