പ്ലസ് ടൂ ഉള്ളവർക്ക് പരീക്ഷയില്ലതേ ഇന്റർവ്യൂ വഴി കേരള സർക്കാർ ജോലി നേടാം | Kerala Government Jobs Without Exams Through Interviews | Kerala Government Job Today
Kerala Government Jobs Without Exams Through Interviews
We provide Kerala government jobs with no exams. Secure Kerala government jobs without exams by excelling in interviews. Easily secure employment through our interview-based selection process.

വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ ഒഴിവ്
പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ അഭിമുഖത്തിനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലും എസ്.എസ്.എല്‍.സി പരാജയപ്പെട്ട, എഴുത്തും വായനയും അറിയാവുന്ന വനിതകള്‍ക്ക് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലും അപേക്ഷ സമര്‍പ്പിക്കാം. 18നും 46 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷവും, താത്കാലികമായി സേവനമനുഷ്ഠിച്ചവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും. 2019 ല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് പെരുങ്കടവിള അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. അവസാനതിയതി ജൂലൈ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895585338.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍
പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂര്‍ണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46 വയസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
യോഗ്യത: വര്‍ക്കര്‍ – പത്താം ക്ലാസ് പാസായിരിക്കണം, പ്രീ- പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, നഴ്‌സറി ടീച്ചര്‍ പരിശീലനം ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്പര്‍ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസാകരുത്.
അപേക്ഷകളുടെ നിര്‍ദിഷ്ട മാതൃക പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പുനലൂര്‍ പ്രൊജക്ടാഫീസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9446524441.
അഭിമുഖം
കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയ്‌മെന്റ് സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്ലസ് ടു അല്ലെങ്കില്‍ കൂടുതല്‍ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. മൂന്ന് സെറ്റ് ബയോഡേറ്റയുമായി ജൂലൈ 21ന് രാവിലെ 10.30ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ :8281359930, 0474 2740615.
റിസർച്ച് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് 26ന് രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.lkfri.in.
ഇമേജ് എഡിറ്റിങ് പാനൽ
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടത്തുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിച്ച് നൽകുന്നതിന് താത്കാലിക പാനൽ തയ്യാറാക്കുന്നു. പ്ലസ്ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിങ്, പി.ഡി.എഫ് എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഒന്നിൽ മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം.
അല്ലെങ്കിൽ ഇതിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു എം.ബി.പി.എസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം. www.cedit.org യിൽ 25നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം