പത്താം ക്ലാസ് ഉള്ളവർക്ക് അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി നേടാം | Kerala Anganwadi Worker Helper Recruitment 2023 | Kerala Government Career
Kerala Anganwadi Worker Helper Recruitment 2023

പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂര്‍ണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രായപരിധി: അപേക്ഷകർ 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് മൂന്ന് വർഷത്തെ ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
യോഗ്യത: വർക്കർ സ്ഥാനത്തേക്ക്, ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ യോഗ്യത 10-ാം പാസായിരിക്കണം, പ്രീ-പ്രൈമറി സ്കൂൾ ടീച്ചർ അല്ലെങ്കിൽ നഴ്സറി ടീച്ചർ പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന. ഹെൽപ്പർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയാമെങ്കിലും പത്താം ക്ലാസ് പാസായവരാകരുത്.
അപേക്ഷിക്കേണ്ട വിധം: അപേക്ഷകളുടെ നിര്‍ദിഷ്ട മാതൃക പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും. അപേക്ഷകള്‍ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പുനലൂര്‍ പ്രൊജക്ടാഫീസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9446524441.
Hiring for the positions of Anganwadi Worker and Helper in the Punalur ICDS Project. Women who are permanent residents of Punalur Municipal area and in good health can apply. The age limit is 18-46 years, with a three-year relaxation for Scheduled Castes and Scheduled Tribes.
For the Worker position, a minimum qualification of 10th grade is required, with preference given to those with pre-primary school teacher or nursery teacher training. The Helper position requires basic reading and writing skills without having passed the 10th standard.
Application forms can be obtained from the Punalur ICDS Project Office and Punalur Municipal Corporation. Submit your completed applications to the Child Development Project Officer at the ICDS Punalur Project Office by July 31. For more information, contact 9446524441.