കേരള സർക്കാർ ജോലി വീട്ടിലിരുന്ന് ഡാറ്റാ എൻട്രി ജോലി ചെയ്യാം | C-DIT Home Data Entry Jobs 2023 | Kerala Government Temporary Job
C-DIT Home Data Entry Jobs 2023
സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി നിയമനം നടത്തുന്നു(C-DIT). ഇമേജ്/പിഡിഎഫ് എഡിറ്റിംഗ് പേർസണൽ തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

C-DIT Home Data Entry Jobs Notification 2023
Organization Name | Centre for Development of Imaging Technology (CDIT) |
Category | Kerala Government Job |
Recruitment Type | Temporary Recruitment |
Post Name | Image/PDF Editing Personnel |
Total Vacancy | Not Estimated |
Salary | As per Work |
Apply Mode | Online |
Last date for submission of the application | 25th July 2023 |
Vacancy Details
ഒഴിവ് വിവരങ്ങൾ:നിലവിൽ ഒഴിവുകളുടെ കൃത്യമായ കണക്ക് വെളിപ്പെടുത്തിയിട്ടില്ല.
Age Limit Details
പ്രായപരിധി:18 വയസ് മുതൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
Salary Details
സാലറി:ഇമേജ്/പിഡിഎഫ് എഡിറ്റിംഗ് ജോലി ആയതുകൊണ്ട് തന്നെ വർക്ക് ചെയ്യുന്നത് അനുസരിച്ചായിരിക്കും സാലറി ലഭിക്കുക.
Qualification Details
വിദ്യാഭ്യാസ യോഗ്യത:പ്ലസ് ടു,ഫോട്ടോ എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ് അറിയാവുന്നവർക്കും (ഫോട്ടോ എഡിറ്റിംഗ്/ PDF എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്/ PDF എഡിറ്റിംഗ്/ ഗ്രാഫിക് ഡിസൈനിങ്ങിൽ 6 മാസത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം) ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. കൂടാതെ കുറഞ്ഞത് 1mbs സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
How To Apply?
അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി C-DIT യുടെ https://www.cdit.org/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 ആണ്.