പ്ലസ് ടൂ ഉള്ളവർക്ക് ഡാറ്റ എൻട്രി ജോലി നേടാം | C-DIT Data Entry Operator Recruitment 2023 | Kerala Government Career

Whatsapp Group
Join Now
Telegram Channel
Join Now

C-DIT Data Entry Recruitment 2023

C-DIT Data Entry Operator Recruitment 2023: CDIT, a government-autonomous body, is preparing a temporary panel for image/PDF editing in digitization projects. Candidates must have passed Plus and completed a minimum three-month course in Photo Editing, PDF Editing, and Graphic Designing, or possess at least 6 months of relevant work experience. Check more details about C-DIT Data Entry Operator Recruitment 2023 given below.

C-DIT Data Entry Operator Recruitment 2023 | Kerala Government Career

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടത്തുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിച്ച് നൽകുന്നതിന് താത്കാലിക പാനൽ തയ്യാറാക്കുന്നു. പ്ലസ്ടു പാസായിരിക്കണം. ഫോട്ടോ എഡിറ്റിങ്, പി.ഡി.എഫ് എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഒന്നിൽ മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം.

അല്ലെങ്കിൽ ഇതിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു എം.ബി.പി.എസ് സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.www.cedit.org യിൽ ജൂലൈ 25നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (മാർക്ക് ലിസ്റ്റ് ഉൾപ്പെടെ) അപ്‌ലോഡ്‌ ചെയ്യണം

മറ്റു കേരള സർക്കാർ സ്ഥാപനത്തിലെ താത്കാലിക ഒഴിവുകൾ

ക്ലാർക്ക് നിയമനം

എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം.

സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ: 0484-2537411) എന്ന വിലാസത്തിൽ ലഭിക്കണം.

ചീഫ് പ്ലാനർ (ഹൗസിംഗ്) ഡെപ്യൂട്ടേഷൻ നിയമനം

ഭവന നിർമാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ചീഫ് പ്ലാനറെ (ഹൗസിംഗ്) നിയമിക്കുന്നു. സർക്കാർ സർവീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

സിവിൽ എൻജിനിയറിങ്/ആർക്കിടെക്ച്ചറിൽ ബിരുദം, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എം.ബി.എ (അഡ്മിനിസ്ട്രേഷൻ/ഹ്യൂമൻ റിസോഴ്സസ്) ആണ് യോഗ്യത. രണ്ട് വർഷമെങ്കിലും പി.ഡബ്ല്യു.ഡി. സൂപ്രണ്ടിംഗ് എൻജിനിയറായി ജോലി പരിചയം, ടൗൺ പ്ലാനിംഗ് വകുപ്പിൽ സീനിയർ ടൗൺ പ്ലാനറായുള്ള അനുഭവസമ്പത്ത്, സർക്കാർ എൻജിനിയറിംഗ് കോളജിൽ പ്രൊഫസർ ജോലി പരിചയം, സർക്കാർ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എൻജിനിയറിംഗ് തസ്തികകളിലെ ജോലി പരിചയം ഇവയിലൊന്ന് ഉണ്ടാവണം. ബയോഡേറ്റയും എൻ.ഒ.സി.യും സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ്, അനക്സ് 2,ഗവൺമെന്റ് സെക്രട്ടേറിയറ്റ്,തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ31നകം അപേക്ഷ നൽകണം. housingdeptsect@gmail.com ലേക്കും മെയിൽ ചെയ്യാം.

ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മുഖേന ഓഗസ്റ്റ് 17നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6 (2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കാം.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية