പ്ലസ് ടു ഉള്ളവർക്ക് പരീക്ഷയില്ലാതെ കേരള സർക്കാർ ജോലി നേടാം | Top 7 Temporary Government Jobs in Kerala Without Exams | Kerala Government Job Today
Kerala Government Temporary Jobs Without Exams
Exciting Temporary Government Jobs in Kerala: No Exams Required.Explore a variety of rewarding job opportunities across different fields without the hassle of exams. Begin your journey to a fulfilling temporary job in the Kerala government today

എസ്.ടി പ്രമോട്ടര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസുകള്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുളള പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍, ഹെല്‍ത്ത് പ്രമോട്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സേവന സന്നദ്ധതയുളള പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവര്‍ഗ്ഗ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 20 നും 40 നും മധ്യേ. ഹെല്‍ത്ത് പ്രമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.
നിശ്ചിത മാതൃകയിലുളള അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മുഖേന സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കണം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ ജൂണ്‍ 20 ന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. നിയമന കാലാവധി രണ്ട് വര്‍ഷമായിരിക്കും. മാനന്തവാടി താലൂക്ക് പരിധിയിലുളളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ, കുഞ്ഞാം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടണം. ഫോണ്‍: 04935 240210.
ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി) ഒഴിവ്
ശ്രീകാര്യം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഐ.ടി.ഐ കാര്‍പെന്ററിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2590079, 9400006462.
സഖി സെന്ററില്‍ കരാർ നിയമനം
പെരിന്തൽമണ്ണ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക്, സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്തും വായനയും അറിയുന്ന ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 40നും പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്. സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. പ്രതിമാസം 12,000 രൂപ വേതനം നൽകും. ജൂൺ 30ന് രാവിലെ 10.30ന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിന് സമീപത്തെ സബ് കളക്ടറുടെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 8281999059.
ഇന്റർവ്യൂ
കോഴിക്കോട് കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിങ്), ഐ ടി ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവിൽ, ഐ ടി ഐ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നതിനായി ജൂൺ 19 ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിൽ ഇൻറർവ്യൂ നടത്തുന്നു. യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഇൻറർവ്യൂവിന് ഹാജരാകണം.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഹോമിയോപ്പതി വകുപ്പില്‍ നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമായി ജൂണ്‍ 19 ന് രാവിലെ 11 ന് വയനാട് സിവില്‍ സ്റ്റേഷനിലെ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 205949.
അഭിമുഖം ജൂൺ 27ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ട്രേഡ്സ്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 27ന് രാവിലെ 10ന് കോളജിൽ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്. ഐ.ടി.ഐ/ടി.എച്ച്.എസ്.എൽ.സി/വി.എച്ച്.എസ്.സി (സിവിൽ) എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
ജിം ട്രെയിനർ ജോലി നേടാ
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഫുട്ബോൾ, നെറ്റ്ബോൾ പരിശീലകർ, ജിം ട്രെയിനർ എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവകലാശാല ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ്. ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് പരിശീലകർക്കു വേണ്ട യോഗ്യതകൾ. ജിം ട്രെയിനർ തസ്തികയിൽ പ്ലസ് ടു പാസായവരും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നെസ് ട്രെയിനിംഗിൽ ആറാഴ്ച്ചത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഫിറ്റ്നെസ് ട്രെയിനിംഗിൽ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് 2023 ജനുവരി ഒന്നിനു 40 വയസ് കവിയാൻ പാടില്ല. ജൂൺ 20നു രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.