പരീക്ഷയില്ലതെ കേരള സർക്കാർ ജോലി നേടാം | Top 5 Temporary Government Jobs in Kerala Without Exams | Kerala Government Job Today
Kerala Government Temporary Jobs Without Exams
Explore exciting temporary government jobs in Kerala without the need for exams. Discover a variety of rewarding opportunities across different fields. Start your journey to a fulfilling temporary job in the Kerala government today. Here are the top 5 options available.

ആർ.സി.സി.യിൽ ഒഴിവ്
റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ 10നു വൈകീട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഓഫീസ് അസിസ്റ്റന്റ്
കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ. താത്പര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 – 2474797.
ഡെപ്യൂട്ടേഷൻ നിയമനം
നോർത്ത് ഈസ്റ്റേൺ കൗൺസിൽ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടേഷൻ (ഹ്രസ്വകാല കരാർ ഉൾപ്പെടെ) വ്യവസ്ഥയിൽ ഡയറക്ടർ (പ്ലാൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ്) തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരും സന്നദ്ധരുമായ ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ വിഞ്ജാപനം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം ഡയറക്ടർ (അഡ്മിൻ.) ന് സമർപ്പിക്കണം.
കേന്ദ്ര / സംസ്ഥാന ഗവൺമെന്റ്, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റ് സർവീസ്, പൊതുമേഖല സ്ഥാപനങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി, അർദ്ധ സർക്കാർ, ഗവൺമെന്റ് അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സർവീസിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ മാനദണ്ഡങ്ങൾ, യോഗ്യതകൾ, പരിചയം, കരിക്കുലം വീറ്റ പ്രൊഫോർമയുടെ നിർദ്ദിഷ്ട ഫോർമാറ്റിനും ആവശ്യമായ മറ്റ് വിശദാംശങ്ങൾക്കും NEC വെബ്‌സൈറ്റ് https://necouncil.gov.in സന്ദർശിക്കുക.
അഭിമുഖം 22ന്
ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് ജൂൺ 22ന് രാവിലെ 10.30ന് കോളേജിൽ അഭിമുഖം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. വിരമിച്ച അധ്യാപകരെയും പരിഗണിക്കും. ഫോൺ: 9447244120, 7012443673.
കെ.ആർ.ഡബ്ല്യൂ.എസ്.എ; ജലനിധിയിൽ ഒഴിവുകൾ
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്), സീനിയർ എൻജിനിയർ, ഐ.ഇ.സി സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കും, മലപ്പുറം, കണ്ണൂർ, ഇടുക്കി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കും അന്യത്രസേവന വ്യവസ്ഥയിലും കരാർ അടിസ്ഥാനത്തിലും അപേക്ഷ ക്ഷണിച്ചു.
ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസായവർ ആയിരിക്കണം. 12 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ് അല്ലെങ്കിൽ നിർവഹണം ചെയ്തിട്ടുള്ള പ്രവൃത്തിപരിചയവും വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ജലവിതരണ മേഖലയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ / അർധ സർക്കാർ / മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ സൂപ്രണ്ടിംഗ് എൻജിനിയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) തസ്തികയിലും ഒരു ഒഴിവുണ്ട്. തിരുവനന്തപുരത്താണ് ഒഴിവ്. 8 വർഷം ഫിനാൻഷ്യൽ മാനേജ്‌മെന്റ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ അണ്ടർ സെക്രട്ടറി തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലാകളിലായി രണ്ട് ഒഴിവുണ്ട്. 10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.സർക്കാർ/ അർദ്ധസർക്കാർ/ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലായി രണ്ട് ഒഴിവുണ്ട്. അക്കൗണ്ട്‌സ് വിഭാഗത്തിൽ എട്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക / അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ (ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്) തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
സീനിയർ എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസ്സായവർക്ക് അപേക്ഷിക്കാം. ഏഴ് വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ്ങ് അല്ലെങ്കിൽ നിർവ്വഹണം ചെയ്തിട്ടുള്ള പ്രവൃത്തി പരിചയം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
IEC സ്‌പെഷ്യലിസ്റ്റിന്റെ ഒരു ഒഴിവിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. സയൻസ് / എൻവയോൺമെന്റൽ സയൻസ്/ എച്ച്.ആർ.ഡി / എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്/ സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് / ജേർണലിസം എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം ഉള്ളവർ ആയിരിക്കണം. 3 വർഷം വിവിധ പരിശീലനങ്ങൾ നടത്തിയുള്ള പരിചയം, ഹെൽത്ത് ഡിസൈനിങ്ങ്, റൂറൽ ഡെവലപ്‌മെന്റ് / ഗ്രാമീണ ജലവിതരണ പദ്ധതികളിൽ ജോലി ചെയ്തിട്ടുള്ള പ്രൃത്തി പരിചയം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള 2 വർഷത്തെ പ്രവർത്തി പരിചയം / കപാസിറ്റി ബിൽഡിങ്ങ്, ജലവിതരണ പദ്ധതികളിൽ 2 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in.