പത്താം ക്ലാസ്, ITI ഉള്ളവർക്ക് പരീക്ഷയില്ലെതെ സർക്കാർ ജോലി നേടാം | Discover 4 Exciting Temporary Job Opportunities in the Kerala Government | Kerala Government Job Today
Kerala Government Temporary Jobs
Exciting temporary government jobs are available in Kerala! No exams are required, making it easier for you to explore rewarding job opportunities across various fields. Whether you have a 10th or ITI qualification, you can start your journey towards a fulfilling temporary job in the Kerala government today.

ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി) ഒഴിവ്
ശ്രീകാര്യം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ (കാര്‍പെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഐ.ടി.ഐ കാര്‍പെന്ററിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2590079, 9400006462.
അഭിമുഖം ജൂണ്‍ 23 ന്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്നിക് കോളജില്‍ ട്രേഡ്സ്മാന്‍ (ടൂ & ത്രീ വിലര്‍ മെയിന്റനന്‍സ്, ഹൈഡ്രോളിക്സ്/പ്ലംബിംഗ്) തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂണ്‍ 23 ന് രാവിലെ 10 ന് കോളജില്‍ നടത്തും. ട്രേഡ്സ്മാന്‍ (ടു & ത്രീ വീലര്‍ മെയിന്റനന്‍സ്) തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഐ.റ്റി.ഐ (ഡീസല്‍ മെക്കാനിക് മോട്ടോര്‍ മെക്കാനിക്ക് വെഹിക്കിള്‍) അല്ലെങ്കില്‍ റ്റി.എച്ച്.എസ് (റ്റു & ത്രീ വീലര്‍ മെയിന്റനന്‍സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ട്രേഡ്സ്മാന്‍ -(പ്ലംബിങ്/ഹൈഡ്രോളിക്സ്) തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത: ഐ.റ്റി.ഐ (പ്ലംബിങ്/ഹൈഡ്രോളിക്സ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cpt.ac.in.
ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഒഴിവ്
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 20 ന് രാവിലെ 10 ന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
അഭിമുഖം ജൂൺ 21ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ട്രേഡ്സ്മാൻ, ലക്ചറർ തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 21ന് രാവിലെ 10ന് കോളജിൽ നടത്തും.
ട്രേഡ്സ്മാൻ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എൽ.സിയും എൻ.ടി.സി ടെക്സ്റ്റൈൽ ടെക്നോളജി/കെ.ജി.സി.ഇ ടെക്സ്റ്റൈൽ ടെക്നോളജി/വി.എച്ച്.എസ്.ഇ ടെക്സ്റ്റൈൽ ടെക്നോളജി അല്ലെങ്കിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഉയർന്ന യോഗ്യത.
ലക്ചറർ ടെക്സ്റ്റൈൽ ടെക്നോളജി തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. ടെക്സ്റ്റൈൽ ടെക്നോളജി ബി.ടെക് ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്.