പരീക്ഷയില്ലതെ കേരള സർക്കാർ ജോലി നേടാം | Top 5 Non-Exam Temporary Government Jobs in Kerala | Kerala Government Job Today
Kerala Government Temporary Jobs Without Exams
Discover exciting temporary government job opportunities in Kerala without exams. Explore a diverse range of fulfilling roles in various fields. Begin your journey towards a rewarding temporary position in the Kerala government today. Here are the top 5 options available to you.

ഫീൽഡ് അസിസ്റ്റന്റ് കരാർ നിയമനം
കോഴിക്കോട് കിർടാഡ്സ് നടത്തുന്ന പട്ടികവർഗ പാരമ്പര്യ കലകൾ – പ്രസിദ്ധീകരണം എന്ന പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ ഫീൽഡ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രോപോളജി/സോഷ്യോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 29,785 രൂപ ഹോണറേറിയം ലഭിക്കും. പരമാവധി എട്ടു മാസമാണ് കാലയളവ്.
അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കൂടരുത്. പട്ടികവർഗ/പട്ടികജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ/പട്ടികജാതിക്കാർക്ക് മുൻഗണന ലഭിക്കും. Kirtads.kerala.gov.in ലെ google form മുഖേന ഓൺലൈനായി ജൂലൈ 7നകം സമർപ്പിക്കണം.
കെ.ആർ.ഡബ്ല്യൂ.എസ്.എ – ജലനിധിയിൽ ഒഴിവുകൾ
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്), സീനിയർ എൻജിനിയർ, ഐ.ഇ.സി സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കും, മലപ്പുറം, കണ്ണൂർ, ഇടുക്കി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കും അന്യത്രസേവന വ്യവസ്ഥയിലും കരാർ അടിസ്ഥാനത്തിലും അപേക്ഷ ക്ഷണിച്ചു.
ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസായവർ ആയിരിക്കണം. 12 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ് അല്ലെങ്കിൽ നിർവഹണം ചെയ്തിട്ടുള്ള പ്രവൃത്തിപരിചയവും വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ജലവിതരണ മേഖലയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ / അർധ സർക്കാർ / മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ സൂപ്രണ്ടിംഗ് എൻജിനിയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
ന്യൂക്ലിയർ മെഡിക്കൽ ടെക്‌നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂലൈ 10 വൈകീട്ട് 3 നകം അപേക്ഷകൾ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.
ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2027 സെപ്റ്റംബർ 27 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ ജൂൺ 26 രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശൂർ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദാംശങ്ങൾ www.kfri.res.in ൽ.
താത്കാലിക അധ്യാപകർ
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കൊമേഴ്സിയൽ പ്രാക്ടീസ് ബ്രാഞ്ചിൽ വിവിധ തസ്തികകളിൽ താത്കാലിക അധ്യാപകരുടേയും ഇൻസ്ട്രക്ടറുടെയും ഒഴിവുകളുണ്ട്. ഇതിലേക്കുള്ള അഭിമുഖം ജൂൺ 26 ന് രാവിലെ 10 ന് നടക്കും.
ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജാരാകണം ലക്ചർ ഇൻ കൊമേഴ്സ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോം), ലക്ചർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോയും), ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ ബി.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും).